ThiruvananthapuramKeralaNattuvarthaLatest NewsNews

കടം വാങ്ങിയ പണം മടക്കി നൽകാത്തതിന് യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്

തിരുവനന്തപുരം: കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഓട്ടോയിലെത്തിയ നാലംഗ സംഘം ആണ് നസീമിനെ കടയിൽ നിന്നും തട്ടിക്കൊണ്ട് പോയത്. സംഘം നസീമിനെ മർദ്ദിച്ച് ബലമായി ഓട്ടോയിൽ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടി തൂക്കിയിട്ടെന്നും നസീം പറഞ്ഞു.

Read Also : വെള്ളവും ഭക്ഷണവും നല്‍കി: ചിരിച്ച് കൊണ്ട് ബാബു, രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ

ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button