ThiruvananthapuramKeralaNattuvarthaLatest NewsNews

കേരള മോഡലും യുപി മോഡലും, തെരഞ്ഞെടുപ്പ് നിങ്ങളുടേത്: പരിഹാസവുമായി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമർശം ഏറെ വിവാദമായിരുന്നു. വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ, ബംഗാളോ, കേരളമോ ആയി മാറുമെന്നായിരുന്നു യുപിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കഴിവുള്ളവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ട്, രാഹുല്‍ ഗാന്ധി മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ :തേജസ്വി സൂര്യ

അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യുപിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിച്ച് യോഗിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപാനന്ദ ഗിരി.

യോഗി ആദിത്യനാഥ്‌ കയ്യിൽ കുരങ്ങനുമായിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ‘കേരള മോഡലും യുപി മോഡലും, തെരഞ്ഞെടുപ്പ് നിങ്ങളുടേത്’എന്ന കുറിപ്പാണ് സന്ദീപാനന്ദ ഗിരി പരിഹാസമായി ചേർത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button