Latest NewsNewsIndia

സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ളതാണ്, അവിടെ യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രത്തിനും അനുമതിയില്ല: മഹാരാഷ്ട്ര മന്ത്രി ആദിത്യ

മുംബൈ: കർണാടകയിൽ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. സ്‌കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഐദമാണെന്നും അവിടെ യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രത്തിന്റെ ആവശ്യമില്ലെന്നും ആടുത്തിയ താക്കറെ വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് എന്നും അവിടെ വിദ്യ പകർന്നു നൽകുക/പഠിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയവും മതപരവുമായ ഒരു കാര്യത്തിന്റെയും പ്രാതിനിധ്യം ഉണ്ടാകരുതെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

‘രാഷ്ട്രീയമോ മതപരമോ ആയ ഒന്നും സ്‌കൂളുകളിലും കോളേജുകളിലും കൊണ്ടുവരരുത്. ശിവസേനയ്ക്ക് ഒരേയൊരു റോൾ മാത്രമേയുള്ളൂ, അത് സ്‌കൂളുകളിൽ ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്’, ആദിത്യ താക്കറെ പറഞ്ഞു.

Also Read:ചൊറിച്ചിൽ ശമിക്കുവാന്‍ ആര്യവേപ്പില

അതേസമയം, കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിട്ടു. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button