KeralaLatest NewsUAE

ഭർത്താവിന്റെ ചതി മൂലം ദുബായിലെ തെരുവിൽ കഴിയുന്ന മലയാളി യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത് ദുബായ് എമിഗ്രേഷൻ

ജയിലിലാകുന്നതിന് മുൻപ് തന്നെ ഭർത്താവ് ബാലു മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പറഞ്ഞിരുന്നു

ദുബായ്: കഴിഞ്ഞ 9 മാസത്തോളം ബർദുബായ് തെരുവിൽ കഴിഞ്ഞ മലയാളി വനിതയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തു. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവിനാണ് അധികൃതർ സംരക്ഷണം നൽകിയത്. അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അറിയിച്ചു. ഇവരുടെ കട ബാധ്യതകൾ തീർക്കാനും എമിഗ്രേഷൻ ശ്രമം തുടരുന്നു. പിന്നീട്, നാട്ടിലേക്ക് തിരിച്ചയക്കാനാണ് ഉദ്ദേശിക്കുന്നത്.

മലയാളി വനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ എന്ന വാർത്ത വൈറലായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയിൽ ഭർത്താവ് ഉൾപ്പെടെയുള്ള ഉറ്റവർ കയ്യൊഴിഞ്ഞതാണ് അനിതക്ക് വിനയായത്. അനിത എന്ന 44 കാരിയാണ് ഭർത്താവിന്റെ വഞ്ചനയിൽ ദുബായിലെ തെരുവോരത്ത് കഴിയുന്നത്. ഒൻപതുമാസമായി തെരുവോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലാണ് അനിത കഴിയുന്നത്. കുഞ്ഞ് സ്റ്റൂളിലിരുന്നാണ് ഇവർ രാത്രി ഉറങ്ങുന്നത്.

തൊട്ടടുത്തുള്ള പൊതുശൗചാലയത്തെ ആശ്രയിച്ചാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ തെരുവിൽ ഇറങ്ങേണ്ടി വന്ന ഇവർ പ്രശ്നം പരിഹരിക്കപ്പെടാതെ എവിടേക്കുമില്ലെന്ന തീരുമാനത്തിലാണ്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഭർത്താവിനോടും 2 ആൺമക്കളോടുമൊപ്പമായിരുന്നു ദുബായിൽ മികച്ച രീതിയിൽ താമസിച്ചിരുന്നത്. ഭർത്താവ് ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു.

മലയാളികളായ അതിസമ്പന്നതർ സഹായിച്ചാൽ മാത്രമേ അനിതയ്ക്ക് ദുരിതം തീരൂ. അത്രയേറെ കടം തീർക്കാനുണ്ട്. ഭർത്താവിന്റെ ചതിയാണ് എല്ലാത്തിനും കാരണമെന്ന് അനിത പറയുന്നു. ഇത് സാക്ഷ്യപ്പെടുത്തുകയാണ് രാഖിയും. ചെറിയ തുകകൾ പാവങ്ങൾക്ക് സെറ്റിട്ട് നൽകി കൊടുത്ത് വാർത്ത സൃഷ്ടിക്കുന്ന പ്രവാസി മുതലാളിമാർ വിചാരിച്ചാൽ അനിതയുടെ ദുഃഖം മാറും. രണ്ട് ലക്ഷം ദിർഹമാണ് അവർക്ക് വിവിധ ബാങ്കുകളിൽ അടയ്ക്കാനുള്ളത്. ഇപ്പോഴിതാ, ഇതിനിടെ അനിതയെ കുറിച്ച് അവരോടൊപ്പം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശി രാഖി അരുൺ വ്യക്തമാക്കുന്നു.

മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അനിതയുടെ വെളിപ്പെടുത്തൽ. താനും അനിതയും ജയിലിലെത്താനുണ്ടായ സാഹചര്യം ഒന്നാണെന്ന് രാഖി പറയുന്നു. ഇപ്പോൾ തെരുവിൽ കഴിയുന്ന അനിത നാട്ടിലെത്തുകയാണെങ്കിൽ മറ്റൊരിടം കണ്ടെത്തും വരെ അവർക്ക് തന്നോടൊപ്പം താമസിക്കാമെന്നും രാഖി പറഞ്ഞു.

ജയിൽ ജീവിതം രാഖി വിവരിക്കുന്നത് ഇങ്ങനെ:

അവരെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഭർത്താവ് വൻതുക വായ്പയെടുത്ത് എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചപ്പോഴാണ് ഞാനും ജയിലഴികൾക്കകത്തായത്.

ചേച്ചിയെന്നായിരുന്നു ഞാനവരെ അഭിസംബോധന ചെയ്തിരുന്നത്. ചേച്ചിയും എന്റെ അതേ കാരണങ്ങളാൽ ഇരുമ്പഴികൾക്കുള്ളിലായതാണ്. എനിക്ക് 2 വർഷം മുൻപേ അവർ ജയിലിലുണ്ടായിരുന്നു. അവർ ജയിലിലെ ഒരു സെല്ലിൽ ഡബിൾ ഡക്കർ ബെഡിൽ താഴെയും മുകളിലുമായി ഒരു മാസത്തോളം കഴിഞ്ഞെങ്കിലും ചേച്ചി സംസാരം കുറവായിരുന്നു. ആരുമായും അവർ അടുപ്പം പുലർത്തിയിരുന്നില്ല.-രാഖി പറയുന്നു.

മോനു ജോലിയുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലാകുന്നതിന് മുൻപ് തന്നെ ഭർത്താവ് ബാലു മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോഴും ഭർത്താവുമായി ബന്ധം പുലർത്തിയിരുന്നു. പിന്നീട്, ജയിലിലാകാനുള്ള സാഹചര്യം എന്താണെന്നു മാത്രം എനിക്കറിയില്ല. ജയിലിലനകത്ത് ചേച്ചിക്ക് ജോലിയുണ്ടായിരുന്നു. നന്നായി വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. വരച്ച പെയിന്റിങ്‌സ് വിറ്റു പണം സമ്പാദിച്ചിരുന്നു. പ്രതിമാസം 250 ദിർഹത്തോളം ലഭിച്ചിരുന്നതായാണ് ഓർമ – അവർ മനോരമയോട് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button