Latest NewsInternational

കാനഡ മോഡൽ ഫ്രീഡം കോൺവോയ് പാരീസിലും : ഫ്രഞ്ച് പോലീസ് നോക്കിനിൽക്കില്ലെന്ന് മക്രോൺ

പാരീസ്: കാനഡയിൽ നടന്നതിന് സമാനമായ രീതിയിൽ, ഫ്രീഡം കോൺവോയ് പ്രതിഷേധം നടത്താനൊരുങ്ങി ഫ്രാൻസ്‌. കാനഡയിൽ അതിർത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് 19 വാക്‌സിൻ നിർബന്ധമാക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രക്ക് ഡ്രൈവർമാർ ജനുവരി അവസാനം മുതൽ കാനഡയിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ഇതിന് സമാനമായ രീതിയിൽ പ്രതിഷേധം നടത്താൻ ഫ്രാൻസിലും സമരക്കാർ തയ്യാറെടുക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.

ഫ്രഞ്ച് ഗവൺമെന്റിന്റെ വാക്സിൻ നിയമങ്ങളെ എതിർക്കുന്നതിനായി ഫ്രാൻസിലെ ആറ് ട്രക്ക് ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളുമായി പാരീസിലേക്ക് പുറപ്പെട്ടിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നൈസ്, ബയോൺ, പെർപിഗ്നാൻ എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ടിട്ടുള്ള ഇവർ ഈയാഴ്ച അവസാനം പാരീസിൽ എത്തിയേക്കും. മാത്രമല്ല, ഈ പ്രതിഷേധ പ്രകടനത്തിന്റെ സംഘാടകർ കനേഡിയൻ ട്രക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കാനഡയിലെ പ്രതിഷേധങ്ങൾ ഇപ്പോൾ കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതിഷേധ പ്രകടനക്കാരുമായി കൂടിക്കാഴ്ച നടത്താൻ പോലും സമ്മതിക്കാതെ ഒട്ടാവയ്ക്ക് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേയ്ക്ക് താമസം മാറുകയാണ്‌ ചെയ്തത്. എന്നാൽ, ഫ്രാൻസിലെ പ്രതിഷേധം ശക്തമാവുകയാണെങ്കിൽ ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോൺ, ട്രൂഡോയെ പോലെ മൃദു ഹൃദയനാവില്ല എന്നതും പ്രതിഷേധകരോട് കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഉറപ്പാണ്. ഫ്രഞ്ച് പോലീസ്, ഗതാഗതം തടസ്സപ്പെടുത്തിയാൽ നോക്കിനിൽക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button