KeralaLatest NewsNewsInternational

‘ദൈവം നല്‍കിയ സൗന്ദര്യം ആളുകള്‍ കാണട്ടെയെന്നാണ് ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകള്‍ പറഞ്ഞത്’: ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍

കർണാടകയിലെ ഹിജാബ് വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയാവുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിഷയത്തിൽ നിലപാടുകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഹിജാബ് ചരിത്ര പരമായ ചില വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നു എന്നും ഇതിനെക്കുറിച്ച് വിശദമായി താന്‍ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

‘പ്രവാചകന്റെ വീട്ടില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവള്‍. അവള്‍ അതീവ സുന്ദരിയായിരുന്നു. അവളുടെ ഭര്‍ത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകള്‍ കാണണം. എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകള്‍ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Also Read:അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുമതിയില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഉഡുപ്പി കോളേജിൽ നടന്ന ഹിജാബ് വിഷയം താലിബാൻ വരെ ചർച്ചയാക്കിയിരിക്കുകയാണ്. ഹിജാബ് സ്ത്രീകൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്, അത് ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട് എന്നാണ് താലിബാൻ വ്യക്തമാക്കിയത്. രാഷ്ട്രത്തിന്റെ ദേശീയ മൂല്യങ്ങളെ കാൾ വലുതാണ് ഇസ്ലാമിക മൂല്യങ്ങളെന്ന് താലിബാൻ പ്രഖ്യാപിച്ചു. ഇസ്ലാമിക മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ടത് കർണാടകയിലെ മുസ്ലിം പെൺകുട്ടികളെ താലിബാൻ പ്രശംസിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button