KozhikodeLatest NewsKeralaNattuvarthaNews

മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം മർദ്ദനമേറ്റ്? ശരീരത്തിൽ പാടുകൾ, മൂക്കിൽ നിന്നും രക്തം

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ ഇന്നലെ രാവിലെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ഉണ്ട്. കൂടാതെ തലയുടെ പിന്‍വശത്ത് അടിയേറ്റത് പോലെ മുഴയും കണ്ടെത്തിയിട്ടുണ്ട്.

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും ഇടതു കൈയില്‍ മുടിയുമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ ലോട്ടിനെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : അവസാനം മുട്ടുമടക്കി: പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത തടയണയും റോപ് വേയും ഇന്ന് പൊളിച്ച് മാറ്റും

ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂപ്രണ്ട് കെ സി രമേശന്‍ ഇന്നലെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button