Latest NewsNewsIndia

ലോകമാകെ ബാബാസാഹെബിന് കോടിക്കണക്കിന് ആരാധകരുണ്ട്, ഞാനും അതില്‍ ഒരാളാണ്: കെജ്‌രിവാൾ

ദില്ലി: ഇന്ത്യൻ ഭരണഘടനാ ശിൽപി ബാബാസാഹിബ് അംബേദ്കറെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലോകമാകെ ബാബാസാഹെബിന് കോടിക്കണക്കിന് ആരാധകരുണ്ട്, ഞാനും അതില്‍ ഒരാളാണെന്ന് കെജ്രിവാൾ പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കറുടെ ജീവിതം ആസ്പദമാക്കിയ നടാകം വിപുലമായ രീതിയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 12 വരെ ഡല്‍ഹി ജെ.എല്‍.എന്‍ സ്റ്റേഡിയത്തിലായിരിക്കും പ്രദര്‍ശനമെന്നും കെജ്രിവാൾ സൂചിപ്പിച്ചു.

Also Read:സുരക്ഷാ സേന തീവ്രവാദ മൊഡ്യൂള്‍ തകര്‍ത്തു , 7 അല്‍-ബദര്‍ അംഗങ്ങള്‍ അറസ്റ്റില്‍

‘അംബേദ്കറായി വേഷമിടുന്നത് പ്രശസ്ത നടന്‍ റോണിത് റോയിയാണ്. 100 അടി സ്റ്റേജിന് മുകളില്‍ 40 അടിയുള്ള റിവോള്‍വിങ് സ്‌റ്റേജുമാണ് സജ്ജീകരിക്കുന്നത്. അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കും ഇത്’, കെജ്രിവാൾ പറഞ്ഞു.

‘ലോകമാകെ ബാബാസാഹെബിന് കോടിക്കണക്കിന് ആരാധകരുണ്ട്, താനും അതില്‍ ഒരാളാണ്. ജീവിതകാലം മുഴുവന്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്കായി പോരാടി’, കെജ്രിവാൾ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button