Latest NewsNewsInternationalBahrainGulf

ബഹ്‌റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി എം എ യൂസഫലി

മനാമ: ബഹ്റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 10 വർഷമാണ് ബഹ്‌റൈൻ ഗോൾഡൻ വിസുടെ കാലാവധി. ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ നമ്പർ 001 എം.എ. യൂസഫലിക്ക് നൽകാൻ തീരുമാനിച്ചത്. തന്റെ ജീവിതത്തിൽ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണിതെന്ന് എംഎ യൂസഫലി വ്യക്തമാക്കി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈൻ സർക്കാരിനും ആത്മാർഥമായി നന്ദി അറിയിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

Read Also: സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നത്

ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്ന് യൂസഫലി അഭിപ്രായപ്പെട്ടു. തീരുമാനം പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഗോൾഡൻ വിസ നൽകുന്ന വിവരം ബഹ്‌റൈൻ അറിയിച്ചത്. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കാൻ തീരുമാനിച്ചത്.

Read Also: എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അജണ്ട: മെഹബൂബ മുഫ്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button