Latest NewsNewsIndia

ലൈംഗിക – ഗാർഹിക പീഡനം ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും: പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്തി സിപിഎം

പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ ഒരു പാർട്ടി അംഗം ലൈംഗിക, ഗാർഹിക പീഡനം നടത്തിയതായി തെളിഞ്ഞാൽ അവർ ചെയ്ത കുറ്റകൃത്യത്തെ ഗുരുതരമായ അച്ചടക്കലംഘനമായി പാർട്ടി കണക്കാക്കും.

ദില്ലി: ഗാർഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി കണക്കാക്കാൻ സിപിഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ഭരണഘടന പ്രത്യേകം ഭേദഗതി ചെയ്യാനും സിപിഎം തീരുമാനിച്ചു കഴിഞ്ഞു. പാർട്ടി എന്തെല്ലാമാണ് അച്ചടക്കലംഘനങ്ങളായി കണക്കാക്കുകയെന്ന് വിശദീകരിക്കുന്ന പാർട്ടി ഭരണഘടനയുടെ ഭാഗത്ത് ഇത് കൂടി എഴുതിച്ചേർക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Also read: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടൽ

മുൻ പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ ഒരു പാർട്ടി അംഗം ലൈംഗിക, ഗാർഹിക പീഡനം നടത്തിയതായി തെളിഞ്ഞാൽ അവർ ചെയ്ത കുറ്റകൃത്യത്തെ ഗുരുതരമായ അച്ചടക്കലംഘനമായി പാർട്ടി കണക്കാക്കും.

ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലാണ് ഇത്തവണ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുക. ഈ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ഭരണഘടനാ ഭേദഗതികളെ സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു. രണ്ട് പ്രധാന നിർദേശങ്ങളാണ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അവതരിപ്പിക്കുക. പാർട്ടിയിൽ എന്തെല്ലാമാണ് അച്ചടക്കലംഘനമായി കണക്കാക്കുന്നതെന്ന് വിശദീകരിക്കുന്ന ഭാഗത്ത് എന്തെല്ലാം കാര്യങ്ങളാണ് പുതുതായി എഴുതിച്ചേർക്കേണ്ടത് എന്നത് സംബന്ധിച്ചാകും കേന്ദ്ര കമ്മിറ്റിയുടെ പ്രധാന നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button