Latest NewsUAENewsInternationalGulf

ഇന്ത്യൻ വിമാന യാത്രികനിൽ നിന്നും തോക്ക് പിടിച്ചെടുത്തു: അന്വഷണം ആരംഭിച്ച് അധികൃതർ

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ യാത്രകനിൽ നിന്നും തോക്ക് പിടിച്ചെടുത്തു. ദുബായിയിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടികൂടിയ തോക്കിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരനെ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read Also: ശനിയാഴ്ച പ്രവർത്തി ദിവസമാക്കരുത്, നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്: പുതിയ മാർഗ്ഗരേഖക്കെതിരെ അദ്ധ്യാപക സംഘടനകൾ

ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു.ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു റിവോൾവറും രണ്ടു മാസികകളും പിടിച്ചെടുത്തതായി ഡൽഹി കസ്റ്റംസ് വിമാനത്താവളം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി ഇല്ലാതെ വിദേശ രാജ്യത്തേയ്ക്കു തോക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.

Read Also: ആം ആദ്മി പാര്‍ട്ടി ഉണ്ടായത് ആര്‍എസ്എസില്‍ നിന്ന്, ഡല്‍ഹി മോഡല്‍ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button