Latest NewsUAENewsInternationalGulf

യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: അമേരിക്കയിൽ നിന്നും ഫൈസർ ജെറ്റ് വിമാനമെത്തി

അബുദാബി: യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്. അമേരിക്കയിൽ നിന്നും ഫൈറ്റർ ജെറ്റ് വിമാനം യുഎഇയിലെത്തിഹൂതി ആക്രമണ പശ്ചാത്തലത്തിൽ യുഎഇയുടെയും മേഖലയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫെറ്റർ ജെറ്റ് വിമാനം എത്തിച്ചത്. അഞ്ചാം തലമുറയിൽ പെട്ട എഫ്-22 യുദ്ധവിമാനങ്ങളാണ് യുഎഇയിലെത്തിയത്. ജനുവരിയിൽ യുഎഇയിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തിച്ചത്.

Read Also: ഷിൻജിയാങ്ങിലെ സാഹചര്യം പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല; ഉയിഗൂർ വിഷയത്തിൽ ചൈനയെ പിന്തുണച്ച് ഇമ്രാൻ ഖാൻ

വിർജീനിയയിലെ ജോയിന്റ് ബേസ് ലാംഗ്ലി-യൂസ്റ്റിസിലെ ഒന്നാം ഫൈറ്റർ വിങിൽ നിന്നാണ് എയർമാൻമാരെയും എഫ്-22 വിമാനങ്ങളെയും വിന്യസിച്ചത്. യുഎഇയെ ലക്ഷ്യമിട്ട് എത്തുന്ന മിസൈലുകൾ തകർക്കാൻ ശേഷിയുള്ള ഇന്റർസെപ്റ്ററുകൾ സ്ഥാപിക്കാനും അമേരിക്ക സഹായിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

Read Also: സിഐടിയു ഭീഷണി: ഒറ്റപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ പർവതീകരിക്കുകയാണെന്ന് മന്ത്രി പി രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button