Latest NewsNewsInternational

ഖുറാന്‍ കത്തിച്ചെന്നാരോപണം: പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ് : ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് സംഭവം നടന്നത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ഇദ്ദേഹത്തെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്.

ശനിയാഴ്ച ഒരാള്‍ ഖുറാന്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.തുടര്‍ന്ന് രാത്രിയില്‍ പള്ളിയില്‍ ആളുകള്‍ തടിച്ചുകൂടി മധ്യവയസ്‌കനെ പിടികൂടുകയായിരുന്നു. താന്‍ ഖുറാന്‍ കത്തിച്ചില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. വടി, കോടാലി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മധ്യവയസ്കനെ പിടിച്ച് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിന് നേരെയും ആക്രമണമുണ്ടായി.

Read Also  :   ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ആര്യവേപ്പ്

സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button