Latest NewsIndiaNews

ബിജെപിക്ക് അവസരം തരൂ, പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കാം: പ്രധാനമന്ത്രി

ജലന്ധര്‍ : പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് സര്‍ക്കാര്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ലെന്നും പക്ഷേ ഞാന്‍ പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലന്ധറിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഈ പരിപാടി കഴിഞ്ഞ് എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ അധികൃതരും പോലീസും അതിനുവേണ്ടിയുള്ള സന്നാഹം ചെയ്യാന്‍ സാധ്യമല്ലെന്ന് പറഞ്ഞു. ഇതാണ് ഈ സംസ്ഥാനത്തിന്റെ അവസ്ഥ. പക്ഷേ ഞാന്‍ ഉറപ്പായും ശക്തിപീഠത്തില്‍ ദര്‍ശനം നടത്തും’-മോദി പറഞ്ഞു.

Read Also  :  രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ബിജെപിക്ക് അവസരം നല്‍കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുമെന്നും മോദി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുകഴ്ത്തിയ മോദി, അദ്ദേഹം എന്‍ഡിഎയ്ക്ക് ഒപ്പമുള്ളത് ബിജെപിക്ക് കൂടുതല്‍ ശക്തി പകരുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button