Latest NewsNewsTechnology

വാട്ട്‌സ് ആപ്പ് വെബില്‍ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു

വാട്ട്‌സ് ആപ്പ് വെബില്‍ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റാ. വോയ്സ്, വീഡിയോ കാളുകള്‍ ചെയ്യാനുള്ള സൗകര്യമാണ് വാട്ട്‌സ്ആപ്പിൽ അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി ഈ സൗകര്യം പുറത്തിറക്കുന്നതെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ വാട്ട്‌സ്ആപ്പ് വെബില്‍ കാളിങ് സൗകര്യങ്ങള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു.

2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായി കോളിംഗ് ഫീച്ചറുകള്‍ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഇതിനോടകം തന്നെ എത്തിക്കാന്‍ ആരംഭിച്ച് കഴിഞ്ഞു.

Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ

വെബ്, ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ കോളിങ് ഫീച്ചര്‍ ഒരുക്കുന്നതോടെ സൂം, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടീമുകള്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകള്‍ക്ക് വാട്ട്‌സ്ആപ്പ് പ്രധാന എതിരാളിയാകാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഉടന്‍ തന്നെ ഗ്രൂപ്പ് കാളിനുള്ള സൗകര്യവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button