Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധി

നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാന കേസിലും കോടതി ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനായി വിധിക്കുന്നത്.

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് നിർണായക വിധി പ്രസ്താവിച്ചത്. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ ശിക്ഷാ വിധി കോടതി വെള്ളിയാഴ്ച്ച പ്രസ്താവിക്കും.

Also read: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി അടക്കം 8 പേർ പിടിയിൽ

നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാന കേസിലും കോടതി ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനായി വിധിക്കുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ 53 കേസുകളാണ് 1996ൽ രജിസ്റ്റർ ചെയ്തിരുന്നത്. അവയിൽ അഞ്ച് കേസുകളിലാണ് ലാലു പ്രസാദ് യാദവ് ഇപ്പോൾ പ്രതി ചേർക്കപ്പെട്ടിരുന്നത്. നാല് കേസുകളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഡൊറാൻഡ ട്രഷറിയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുകയായ 139.35 കോടി രൂപ പിൻവലിച്ചിരുന്നത്. 75 പേരെയാണ് കാലിത്തീറ്റ കുംഭകോണം കേസുകളിൽ സിബിഐ പ്രതി ചേർത്തിരുന്നത്. അവരിൽ 24 പേരെ കോടതി മുൻപ് വെറുതെ വിട്ടിരുന്നു. ലാലു പ്രസാദ് യാദവ് ഉൾപ്പടെ 51 പേർ ആണ് കേസുകളിലെ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button