Latest NewsNewsInternationalGulfQatar

ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ

ദോഹ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ച നിറത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Recovered’ എന്ന ഈ പുതിയ സ്റ്റാറ്റസ് രോഗമുക്തി നേടിയവർക്ക് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ലഭിക്കുന്ന അതേ ഇളവുകൾ നേടാൻ സഹായിക്കും.

Read Also: മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റ്, പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം: ഗവർണർ ആരിഫ് മുഹമ്മദ്

രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്ത് 9 മാസം പൂർത്തിയാക്കിയവർക്ക്, അവർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെങ്കിൽ, ഇഹ്തിറാസ് ആപ്പിലെ ഗോൾഡ് ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഗോൾഡ് ഫ്രെയിം വാക്‌സിനേഷൻ തെളിയിക്കുന്നതിനുള്ള സ്റ്റാറ്റസ് ആണെന്നും, രോഗമുക്തി നേടിയത് തെളിയിക്കുന്നതിനല്ലെന്നും മന്ത്രാലയം അറിയിച്ചു.

Read Also: ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച കുട്ടികൾക്ക് മാരകമായി പൊള്ളലേറ്റു: കുടിച്ചത് ആസിഡ് എന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button