KeralaLatest NewsNews

ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തില്‍: കേന്ദ്ര സർക്കറിനെതിരെ എസ് രാമചന്ദ്രന്‍പിള്ള

ചര്‍ച്ചകളില്ലാതെ പാര്ലമെന്റിന്റെ അവകാശങ്ങള് കവര്ന്നെടുക്കുകയാണ്. കേന്ദ്ര സര്ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള് ചര്ച്ച ചെയ്യാന് അനുവദിക്കുന്നില്ല.

ആലപ്പുഴ: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഇന്ത്യന് ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണെന്നും ജനാധിപത്യ ചര്ച്ചകള് നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്‌ആര്‍പി. ഭൂരിപക്ഷത്തിന്റെ സര്വാധിപത്യമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും പുതിയ വിദ്യാഭ്യാസ നയം പോലും പാര്ലമെന്റില്‍ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കണ്ടന്‍റ് ക്രിയേറ്റേര്‍സിന് ഒരു സന്തോഷ വാർത്ത! വരുമാനം കൂടുതല്‍ നൽകാമെന്ന തീരുമാനത്തിൽ യൂട്യൂബ്: പുതിയ മാറ്റങ്ങളറിയാം

‘ചര്‍ച്ചകളില്ലാതെ പാര്ലമെന്റിന്റെ അവകാശങ്ങള് കവര്ന്നെടുക്കുകയാണ്. കേന്ദ്ര സര്ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള് ചര്ച്ച ചെയ്യാന് അനുവദിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയില് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ അന്വേഷണ എജന്സികളെ രാഷ്ട്രീയ ഉപകരണമായി മാറ്റുകയാണ്’- എസ്‌ആര്‍പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button