Latest NewsIndia

‘1984-ൽ, കോൺഗ്രസ് സിഖുകാരെ കുടുംബത്തോടെ കൊന്നു തള്ളിയപ്പോൾ അവരെ രക്ഷിച്ചത് ബിജെപിയാണ്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ വിഭാഗീയത നിറഞ്ഞ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർ പ്രദേശിലെ ഫത്തേപൂരിൽ, ഇലക്ഷൻ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളുകളെ പ്രാദേശികമായി വേർതിരിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ്. യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ളവരെ പഞ്ചാബിൽ കയറ്റില്ലെന്ന് ചന്നി പറഞ്ഞു. ഞാനൊരു കാര്യം ചോദിക്കട്ടെ,? രവിദാസ് ജി ജനിച്ചതു തന്നെ ഉത്തർപ്രദേശിലെ വരാണസിയിലാണ്. ഗുരു ഗോബിന്ദ് സിംഗ് ജനിച്ചത് പാറ്റ്നയിൽ ആണ്. ഈ രണ്ടു പേരെയും അകറ്റി നിർത്താൻ നിങ്ങൾക്ക് സാധിക്കുമോ? എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനത്തെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്നത്?’ മോദി ചോദിച്ചു.

‘1984-ൽ, സിഖ് വിരുദ്ധ കലാപത്തിൽ സിഖുകാരെ കോൺഗ്രസ് കൂട്ടക്കൊല ചെയ്യുമ്പോൾ, ആ കുടുംബങ്ങളെ ചേർത്തു പിടിച്ചു സംരക്ഷിച്ചത് ബിജെപിയാണ്. ഇത്തരം വിഭാഗീയത പറയുന്നവർക്കും പ്രവർത്തിക്കുന്നവർക്കും ഭരിക്കാനുള്ളതല്ല പഞ്ചാബ് എന്ന സംസ്ഥാനം!’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button