AlappuzhaKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്‌നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ചേര്‍ത്തല ഭാഗത്തെ ഇടപാടുകാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ നില്‍ക്കവെയാണ് ഇവര്‍ പോലിസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ഏറ്റുമുട്ടൽ തുടരുന്നു: ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ

പ്രതികളില്‍ ഒരാളായ ജൂനൈദ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് എത്തിച്ച് അവിടെ നിന്നും എറണാകുളം, ആലപ്പുഴ ഭാഗത്തുള്ള മൊത്ത വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതാണ് രീതിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ പിടിലാകുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button