ThiruvananthapuramKeralaNattuvarthaNews

തെരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും

ഉത്തർപ്രദേശ് : യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര്‍പ്രദേശ് നിയമസഭ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 59 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

Also Read : ‘ദീപുവിന്റെ മരണം സിപിഎമ്മിന്റെയും എന്റെയും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു’: പ്രതികരിച്ച് പി.വി ശ്രീനിജന്‍

മൂന്നാം ഘട്ടത്തില്‍ ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് ബൂത്തിലേക്ക് എത്തുക. 59 സീറ്റുകളിലായി 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തിലടക്കം മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് പ്രചരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button