KeralaNattuvarthaLatest NewsNewsIndia

ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ നയങ്ങളിൽ കൈകടത്താനാണ് മോദി സര്‍ക്കാരിന്റെ ശ്രമം: ഗവർണർക്കെതിരെ സിപിഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം. ഇവിടെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാർ കേന്ദ്രത്തിനൊപ്പമാണെന്ന് ജനയുഗം പറയുന്നു. നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ വൈകിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കടുത്ത വിയോജിപ്പാണ് ജനയുഗം അടയാളപ്പെടുത്തിയത്.

Also Read:ബാല അപസ്മാരം എങ്ങനെ തിരിച്ചറിയാം

‘കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ല അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന പൊതു സമീപനമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെ നയപരിപാടികളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ കൈകടത്താനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു’, ജനയുഗം ചൂണ്ടിക്കാട്ടുന്നു.

‘സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് ഭരണഘടനയുടേയും പാര്‍ലമെന്ററി കീഴ്വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല, അത് സംസ്ഥാന സര്‍ക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്‍പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. ഒറ്റക്കെട്ടായി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തണം, അതല്ലാത്ത പക്ഷം ഭരണഘടനയുടെ തകര്‍ച്ചയാവും ഫലം’, മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button