CricketLatest NewsNewsSports

പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും, അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള സ്റ്റേഡിയത്തിലെത്താന്‍: സിറാജ്

ഇന്ത്യന്‍ പേസറെ നിരയിലെ മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ കോഹ്ലി തന്റെ വീട്ടിലെത്തിയ സംഭവത്തെയും ജീവിതത്തിൽ അനുഭവിച്ച കഷ്‌ടപ്പാടുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുഹമ്മദ് സിറാജ്.

‘ഒരിക്കൽ ആര്‍സിബിയിലെ എല്ലാ താരങ്ങളെയും വീട്ടിലേക്ക് ഡിന്നറിനായി ക്ഷണിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് നേരെ ഞാന്‍ വീട്ടിലേക്ക് പോയി. കോഹ്ലിയെ വിളിച്ചപ്പോള്‍ പുറംവേദനയുണ്ടെന്നും വരാനാകില്ലെന്നും പറഞ്ഞു. വിശ്രമിച്ചോളാന്‍ ഞാന്‍ അദേഹത്തോട് പറഞ്ഞു. എന്നാല്‍ സഹതാരങ്ങളെല്ലാം വീട്ടിലെത്തിയപ്പോള്‍ കോഹ്ലിയുമുണ്ടായിരുന്നു കൂടെ. കാറില്‍ നിന്നിറങ്ങവെ ഞാന്‍ നേരെ ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്‌തു. വിരാട് കോഹ്ലി തന്‍റെ നാട്ടിലേക്ക് വന്നതുതന്നെ വാര്‍ത്തയായി’.

‘ഞാന്‍ ഒട്ടേറെ കഷ്‌ടപ്പാടുകള്‍ കടന്നാണ് വരുന്നത്. എന്‍റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കാണ് എനിക്കുണ്ടായിരുന്നത്. പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും. അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്താന്‍. ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാ കഷ്‌ടപ്പാടുകളും മാറിയത്’.

‘പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളില്‍ കഴിയുന്നത് അവസാനിപ്പിച്ചു, ഞങ്ങളൊരു പുതിയ വീട് വാങ്ങി. സ്വന്തമായൊരു വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു. ഐപിഎല്‍ എനിക്ക് പ്രശസ്‌തി നേടിത്തന്നു. സാമൂഹ്യമായി ഇടപെടാനും നിരവധി പേരോട് സംസാരിക്കാനും പഠിച്ചു. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. എല്ലാം ഐപിഎല്‍ കാരണമായിരുന്നു’ മുഹമ്മദ് സിറാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button