PathanamthittaLatest NewsKeralaNattuvarthaNews

പത്തനംതിട്ടയിൽ സി.പി.എം – സി.പി.ഐ സംഘർഷം രൂക്ഷം: എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിച്ച് സി.പി.ഐ

കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സി.പി.ഐ - സി.പി.എം സംഘർഷം പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.

പത്തനംതിട്ട: ജില്ലയിലെ എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കാൻ സി.പി.ഐ തീരുമാനിച്ചു. കൊടുമണ്ണിൽ തങ്ങളുടെ നേതാക്കളെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് സി.പി.ഐയുടെ ഈ തീരുമാനം. ഉഭയകക്ഷി ചർച്ചകളിലെ വ്യവസ്ഥകൾ സി.പി.എം പാലിക്കുന്നില്ലെന്ന് സി.പി.ഐ ആരോപിച്ചു.

Also read: പെരിയ ഇരട്ടക്കൊലപാതക കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് ഇരുവരുടെയും കുടുംബങ്ങൾ രംഗത്തെത്തി: ഉടൻ കോടതിയെ സമീപിക്കും

കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സി.പി.ഐ – സി.പി.എം സംഘർഷം പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഉറപ്പും നൽകിയിരുന്നു. എന്നാൽ ചർച്ച നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പാർട്ടി യാതൊരു നടപടിയും എടുക്കാത്തതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.

ഈ വിഷയത്തിൽ ഇനിയും സി.പി.എമ്മിന്റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിന്റെ നിലപാട്. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം പരിഗണിക്കണമെന്ന ആവശ്യം സി.പി.ഐ ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സി.പി.ഐ കടുപ്പിച്ചത്. പത്തനംതിട്ടയിൽ സി.പി.എം നേതാക്കൾ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും ഇനി സി.പി.ഐ സഹകരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button