Latest NewsIndia

പഞ്ചാബില്‍ പോരാട്ടം ഇഞ്ചോടിഞ്ച് : പ്രവചനാതീതം ജനവിധി, ആം ആദ്മിയുടെ മുന്നേറ്റത്തിന് തുരങ്കം വെച്ച് ഖാലിസ്ഥാൻ ബന്ധം!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആം ആദ്മി പാര്‍ട്ടിയെ തിരിച്ചടിച്ചു

അമൃത്‌സർ: പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മത്സരത്തില്‍ ജനവിധി പ്രവചനാതീതമാകും. അവസാന ഘട്ടത്തിലുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍. പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് ആറിന് അവസാനിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ,പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഛരൺജിത്ത് സിംഗ് ഛന്നി, ക്യാപ്റ്റൻ അമരീന്ദർ സിംഗ് ,അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ തുടങ്ങിയവർ ഇന്നലെ അവസാനവട്ട കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തി.

93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് നീക്കം നടത്തുകയാണ് ആം ആദ്മി പാര്‍ട്ടി. സീറ്റ് വിഭജനമെല്ലാം നേരത്തെ പൂർത്തിയാക്കി മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറികഴിഞ്ഞ ബിജെപി 65 ഇടങ്ങളിലും ക്യാപറ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 മണ്ഡലങ്ങളിലും മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ സന്യുക്ത് 15 സീറ്റുകളിലും മത്സരിക്കുന്നു.

പഞ്ചാബില്‍ ഇത്തവണ അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും. മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുകയാണ് ഇത്തവണ ശിരോമണി അകാലിദൾ. കാർഷിക നിയമത്തിന്റെ പേരിൽ എൻഡിഎ സഖ്യം വിട്ട അകാലിദൾ കർഷക സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കർഷക സംഘടനകൾ പലമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അകാലിദളിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശം എതിരാളികള്‍ ആഘോഷിച്ചു.

എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആം ആദ്മി പാര്‍ട്ടിയെ തിരിച്ചടിച്ചു. പഞ്ചാബ് അഭിമാന പ്രശ്നമായി മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, വയനാട് എംപി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ തുടങ്ങിയ പ്രമുഖരും പ്രചാരണത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button