KeralaLatest NewsNews

‘കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ട’: വി.ടി ബൽറാം

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടെന്ന് വി.ടി ബൽറാം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഗവർണറുടെ പരാമർശനത്തിന് മറുപടിയായിട്ടാണ് ബൽറാം ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്ന് തരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ പ്രതികരണം.

‘കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർഎസ്എസ് ഏജൻറായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ട. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്ന് തരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ്ഹൗസിലല്ല, ക്ലിഫ് ഹൗസിലാണ്’- വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പ്രതിപക്ഷ നേതാവ് പഠിക്കണമെന്ന് നേരത്തെ ഗവർണർ വിമർശിച്ചിരുന്നു. വി.ഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button