ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നാം ടെർമിനൽ വരുന്നു: സമീപമുള്ള ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവ്വതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും നിർമ്മിക്കാം എന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുക്കൂട്ടൽ.

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയം ഉൾപ്പെടെ ഏറ്റെടുക്കുന്നതിനെ കുറിച്ച് അദാനി ഗ്രൂപ്പ് ആലോചനകൾ നടത്തുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Also read: ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: 6 പേർക്ക് സസ്‌പെൻഷൻ

വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ ഇപ്പോൾ ബൃഹത്തായ വികസന പദ്ധതികളിലേക്ക് കടക്കുകയാണ് അദാനി ഗ്രൂപ്പ്. മൂന്നാം ടെർമിനൽ ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വാണിജ്യ സമുച്ചയം ഉൾപ്പെടെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടക്കുകയാണ്. പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവ്വതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും നിർമ്മിക്കാം എന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുക്കൂട്ടൽ.

ജലഗതാഗത പാത സജ്ജമാകുന്നതോടെ, വിമാനത്താവളവും പാർവ്വതി പുത്തനാറും തമ്മിൽ ബന്ധിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. ഇങ്ങനെ ഒരേ പദ്ധതിയിലൂടെ ജലപാതയിലേക്കും നഗരഹൃദയത്തിലേക്കും വിമാനത്താവളം ബന്ധിപ്പിക്കാനാണ് ലക്ഷ്യം. നേരത്തെ, വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനുള്ള നപടികൾ സർക്കാർ സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button