KeralaLatest NewsNews

ഗവർണറെ പുറത്താക്കണം : അധികാരം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അനിവാര്യമായ മാറ്റം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഗവർണറെ വേണ്ടിവന്നാൽ പുറത്താക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിനോട് കേരളം ശുപാർശ ചെയ്തു. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ച തുടങ്ങിയവ ഉണ്ടാകുന്ന പക്ഷം നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അധികാരം നൽകണമെന്നാണ് കേരളം ശുപാർശ ചെയ്തിരിക്കുന്നത്. ഇത് അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

Also read: പ്രതിപക്ഷ സഖ്യത്തിന് സാധ്യത പരിശോധിച്ച് സോണിയ ഗാന്ധി: രണ്ട് തവണ യോഗം ചേർന്നെന്ന് യെച്ചൂരി

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അനിവാര്യമായ മാറ്റം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ യോഗം അംഗീകരിച്ചു. റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് കൈമാറും.

‘മറ്റ് ഭരണഘടനാ ചുമതലകൾ ഉള്ളതിനാൽ ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ല. ഗവർണറെ പദവിയിൽ നിന്നും പുറത്താക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് വേണം. ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുകളോട് കൂടിയാലോചിക്കണം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിപ്പിക്കുന്നതിന് മുൻപ് സംസ്ഥാനത്തിന്റെ അനുമതി വാങ്ങി, കൂടിയാലോചന നടത്തണം’ കേരള സർക്കാർ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button