KeralaLatest NewsNews

കോൺ​ഗ്രസിൽ നിന്ന് നീതി കിട്ടിയില്ല,രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: ശോഭ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി നൽകിയ സഹപ്രവർത്തക രാഷ്ട്രീയം വിടുന്നു. കോൺ​ഗ്രസ് തന്റെ ഒപ്പം നിന്നില്ല എന്നാരോപിച്ചാണ് പരാതിക്കാരി പാർട്ടി വിടുന്നത്. പരാതി നൽകിയിട്ടും അത് അന്വേഷിക്കാൻ പോലും നേതൃത്വം തയ്യാറായില്ല എന്നും പരാതിക്കാരി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അവർ അറിയിച്ചത്.

പ്രശ്നം ഇത്ര ​ഗുരുതരമായിട്ടും കോൺ​ഗ്രസ് നേതൃത്വം എന്താണെന്ന് പോലും ഇതുവരെ ചോദിച്ചില്ല. കോൺഗ്രസ് നേതൃത്വത്തിൽ യാതൊരു പ്രതീക്ഷയുമില്ല. വിശ്വാസിച്ച് കൂടെ നിന്നവരിൽ നിന്നാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായത്. കോൺ​ഗ്രസുമായി ഇനിയൊരു ബന്ധവുമുണ്ടാകില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

Read Also : ‘സിഎഎ രക്ഷിച്ചു’ നന്ദി പറഞ്ഞ് അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹം : ഭാരതം നിങ്ങളുടെ ഗൃഹമെന്ന് നരേന്ദ്രമോദി

കഴിഞ്ഞ ദിവസമാണ് ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞ് കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പരാതി നൽകിയത്. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button