Latest NewsNewsInternational

യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ

നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ആവർത്തിച്ചു.

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്പ്യൻ രാജ്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനിടെ, യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ട്. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിന് സമീപത്ത് നിന്നാണ് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമീപവാസികളെ മാറ്റി താമസിപ്പിച്ചതായി സൂചനയുണ്ട്.

Also read: നാല് വയസ്സുകാരൻ പൊലീസിന് നേർക്ക് വെടിവെച്ചു: പിതാവിനെ പൊലീസ് പിടികൂടി

അതേസമയം, നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ആവർത്തിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് തങ്ങൾ ഒരുക്കമാണെങ്കിലും, രാജ്യത്തിന്റെ ആവശ്യങ്ങളില്‍ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ താല്‍പര്യങ്ങളിലും ജനതയുടെ സുരക്ഷയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് പുടിന്‍ വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വഴി യൂറോപ്പ്യൻ രാജ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഏത് നിമിഷം കടന്നുകയറ്റം പ്രതീക്ഷിക്കുകയാണെന്ന് ലോകരാജ്യങ്ങള്‍ പ്രസ്താവിച്ചു. 1,50,000 സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കെ കാനഡയും ഇന്ന് റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button