Latest NewsNewsInternational

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്‌നും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംഘര്‍ഷം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാമെന്ന് കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് അവര്‍ പറഞ്ഞു.

എല്ലാ സാമ്പത്തിക മേഖല റെഗുലേറ്റര്‍മാരും ഉള്‍പ്പെടുന്ന ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ യോഗത്തില്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയും ചര്‍ച്ച ചെയ്തതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബ്രെന്റ് വില ബാരലിന് 96 ഡോളര്‍ കടന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷഭരിതമായ സാഹചര്യം ലോകമെമ്പാടുമുള്ള വിപണികളെ തളര്‍ത്തിയിരുന്നു. ഇതിന്റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും ഉണ്ടാകുമെന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button