MalappuramKeralaNattuvarthaLatest NewsNews

പ​ട്ടാ​പ്പ​ക​ല്‍ വീ​ട് തു​റ​ന്ന് 13 പ​വ​ൻ മോഷ്ടിച്ചു

പ​ന​ങ്ക​യം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ താ​ളി​ത്തൊ​ടി​ക താ​ജു​ദ്ദീ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

എ​ട​ക്ക​ര: പ​ട്ടാ​പ്പ​ക​ല്‍ വീ​ട് തു​റ​ന്ന് മോ​ഷ​ണം. ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ നി​ന്ന് 13 പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. പ​ന​ങ്ക​യം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ താ​ളി​ത്തൊ​ടി​ക താ​ജു​ദ്ദീ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പോ​ത്തു​ക​ല്‍ പ​ന​ങ്ക​യ​ത്ത് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് മോഷണം നടന്നത്.

താ​ജു​ദ്ദീ​ന്‍ രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന്‍റെ 200 മീ​റ്റ​ര്‍ അ​ക​ലെയു​ള്ള ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ ജോ​ലി​ക്ക് പോ​യിരുന്നു. മാ​താ​വും സ​ഹോ​ദ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ജു​ദ്ദീ​ന്‍ മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ട് താ​ക്കോ​ലി​ട്ട് തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 13 പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിക്കുകയായിരുന്നു.

Read Also : ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം:കു​റ്റ്യാ​ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഇന്ന് ബസ് സമരമെന്ന് തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ

വീ​ടി​നു​ള്ളി​ല്‍ നി​റ​യെ മു​ള​ക്പൊ​ടി വി​ത​റു​ക​യും ചെ​യ്തി​രു​ന്നു. വീ​ടി​ന് മു​മ്പി​ലെ ചെ​ടി​ച്ച​ട്ടി​യു​ടെ അ​ടി​യി​ലാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന ആ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാണ് സൂചന. പോ​ത്തു​ക​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button