ErnakulamLatest NewsKerala

നിരന്തര പീഡനം: 13 കാരി ഗർഭിണിയായതോടെ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

മദ്രസ്സയോടു ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.

എറണാകുളം: പതിമൂന്ന് വയസുളള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം കുമ്മനോട്, തയ്യിൽ വീട്ടിൽ ഷറഫുദീനെയാണ് (27) അറസ്റ്റ് ചെയ്തത്. മദ്രസ്സയോടു ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.

തടിയിട്ടപറമ്പ് പോലീസ്സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ വി.എം കേഴ്സൻറെ നേതൃത്വത്തിൽ എസ്.ഐ. സുബൈർ, എ.എസ്.ഐ.മാരായ ഇബ്രാഹിം കുട്ടി, എസ്. അബു, സി.പി.ഒ.മാരായ ഷമീർ, അൻവർ സാദത്ത്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button