KollamLatest NewsKeralaNattuvarthaNews

യു​വാ​വി​ന് കാ​മു​കി​യു​ടെ പി​താ​വിന്റെ വെ​ട്ടേറ്റു

ഉ​മ്മ​ന്നൂ​ർ പാ​റ​ങ്കോ​ട് രാ​ധാ​മ​ന്ദി​ര​ത്തി​ൽ അ​ന​ന്ദു കൃ​ഷ്ണ​നാ​ണ് (24) വെ​ട്ടേ​റ്റ​ത്

ഓ​യൂ​ർ: യു​വാ​വി​നെ കാ​മു​കി​യു​ടെ പി​താ​വ് വെ​ട്ടി പരിക്കേൽപ്പിച്ചു. ഉ​മ്മ​ന്നൂ​ർ പാ​റ​ങ്കോ​ട് രാ​ധാ​മ​ന്ദി​ര​ത്തി​ൽ അ​ന​ന്ദു കൃ​ഷ്ണ​നാ​ണ് (24) വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​പ്പാ​ല പു​ര​മ്പി​ൽ സ്വ​ദേ​ശി ശ​ശി​ധ​ര​നെ​തി​രെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 നാ​ണ് കേസിനാസ്പദമായ സം​ഭ​വം.

അ​ന​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​ത് ശ​ശി​ധ​ര​ന്‍റെ അ​യ​ൽ​പ​ക്ക​ത്താ​ണ്. തുടർന്ന് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യ ഇ​യാ​ൾ ശ​ശി​യു​ടെ മ​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ട്ട്​ പ്ര​ണ​യ​ത്തി​ലായെങ്കിലും വി​വ​ര​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ബ​ന്ധം വി​ല​ക്കുകയും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ അ​ന​ന്ദു​വി​നെ​തി​രെ പ​രാ​തി ന​ൽ​കുകയും ചെയ്തു. ഇ​രു​കൂ​ട്ട​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കി​വി​ട്ടു.

Read Also : പട്ടാള ക്യാമ്പിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് കാൾ : ട്രാവൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം കവർന്നു

എ​ന്നാ​ൽ, അ​ന​ന്ദു വാ​ങ്ങി ​ന​ൽ​കി​യ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രും ബ​ന്ധം തു​ട​ർ​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ ശ​ശി​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ന് ​അ​ന​ന്ദു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​മെ​ത്തി ഒ​ളി​ച്ചി​രു​ന്നു. തുടർന്ന് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ അ​ന​ന്ദു​വി​ന്‍റെ കാ​ലി​ൽ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട്​ അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും ശ​ശി​ധ​ര​ൻ വെ​ട്ടി​ക​ത്തി ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടിരുന്നു.

പ​രി​ക്കേ​റ്റ അ​ന​ന്ദു കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലാണ്. ആക്രമിച്ച ശേഷം ഒളിവിൽ പോയ ശ​ശി​ധ​ര​നെതിരെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button