ErnakulamKeralaNattuvarthaLatest NewsNews

ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ

ആ​ഷി​ക് (21), സു​ഹൈ​ൽ (20) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ഷി​ക് (21), സു​ഹൈ​ൽ (20) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​വ്കു​മാ​റും സം​ഘ​വും ചേ​ർ​ന്നാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം എ​സ്.​ആ​ർ.​എം റോ​ഡ് കാ​ര്യ​പ​റ​മ്പ് ലെ​യി​ൻ ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ നിന്നാണ് ഇവരെ പിടികൂടിയത്. 120 ഗ്രാം ഹ​ഷീ​ഷ് ഓ​യി​ൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പി​ന് എ​ന്ന വ്യാ​ജേ​ന കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്ത് ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read Also : ഭർത്താവിനെ കുടുക്കാൻ സൗമ്യ എംഡിഎംഎ വാങ്ങിയത് 45000 രൂപയ്ക്ക്: കൂടത്തായി മോഡലിനും ശ്രമം നടന്നു

പാ​ർ​ട്ടി​യി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ. മാ​നു​വ​ൽ, സി.​കെ. മ​ധു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ് ബാ​ബു, വി.​ബി. രാ​ജേ​ഷ്, ശ​ര​ത്ത് മോ​ൻ, ശ്രീ​കു​മാ​ർ, ഹ​രീ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മേ​ഘ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button