KeralaLatest NewsNews

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also  :  അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: 2 വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

ഞായർ മുതല്‍ ചൊവ്വ വരെ ആന്‍ഡമാന്‍ തീരത്തും തെക്ക് – കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button