ThiruvananthapuramNattuvarthaLatest NewsKeralaNewsInternational

ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി

തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഉക്രൈൻ, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ അടിസ്ഥാനമെന്ന് മണി ഒരു ചാനലിനോട് പ്രതികരിച്ചു. യുദ്ധം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സമാധാനപരമായി ചർച്ചകൾ ചെയ്ത് യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഉക്രൈനിൽ മലയാളി കുട്ടികൾ കുടുങ്ങിയ സ്ഥലം പറഞ്ഞാൽ നമുക്ക് ഇടപെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:22 വർഷം മുൻപ് കേന്ദ്രം കാണാത്ത ഭരണഘടനാ വിരുദ്ധത കണ്ടെത്തിയ നിയമപണ്ഡിതരെ..: ലോകായുക്ത ഓർഡിനൻസിനെ വിമർശിച്ച് സി.പി.ഐ

അതേസമയം, ഉക്രൈനെ വരിഞ്ഞു മുറുക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കീവിന് പിന്നാലെ സുമിയിലും തെരുവ് യുദ്ധം ആരംഭിച്ചു. കീവിലെ വാതക പൈപ്പ് ലൈനും ഉക്രൈൻ എണ്ണ സംഭരണശാലയും റഷ്യൻ സൈന്യം തകർത്തിരുന്നു. വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിക്ക് പിന്നാലെ ഉയര്‍ന്ന പുക, പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. സുമിയിൽ ഇരു രാജ്യത്തിന്റെയും സൈന്യങ്ങൾ തമ്മിലുള്ള ആക്രമണം ശക്തമാവുകയാണ്.

വ്യാഴാഴ്ച ഉക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യം വിട്ടത് രണ്ട് ലക്ഷത്തോളം ഉക്രൈൻ സ്വദേശികൾ ആണ്. ഉക്രൈനിലെ റഷ്യൻ അധിനിവേശം 1 ദശലക്ഷം മുതൽ 5 ദശലക്ഷം വരെ അഭയാർത്ഥികളെ സൃഷ്ടിക്കുമെന്നാണ് പ്രവചനം. കീവ് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button