KeralaLatest News

കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നു: എസ്എഫ്‌ഐക്കെതിരെ എഐഎസ്എഫ്

എഐഎസ്എഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമർശനം.

പാലക്കാട്: മറ്റു വിദ്യാർത്ഥി സംഘടനകളെ എസ്എഫ്ഐ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നു, കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമെന്നാണ് ഇക്കൂട്ടർ വീമ്പടിക്കുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു പരിഹസിച്ചു. എഐഎസ്എഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമർശനം.

അദ്ദേഹത്തിന്റെ വിമർശനം ഇങ്ങനെ,
‘കേരളമെന്ന ഇട്ടാവട്ടത്തിലെ 14 ജില്ലകളിൽ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നവർ ഓർക്കണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്എഫ് എന്നാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന ഒരു സംഘടന ഉണ്ടല്ലോ.’

‘കേരളത്തിലെ വിദ്യാലയങ്ങളിൽ തങ്ങളാണ് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് വീമ്പടിക്കുന്ന നമ്മുടെ സഹോദര വിദ്യാർത്ഥി പ്രസ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ സംഘടന അവരാണെന്ന് സമ്മതിക്കാം. എന്നാൽ ഇന്ത്യയിൽ ഒട്ടാകെയുള്ള വിദ്യാലയങ്ങളിൽ സർവകലാശാലകളിൽ ഭരണത്തിലുള്ള ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്എഫ് എന്നാണ്’ -അരുൺബാബു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button