Latest NewsUAENewsInternationalGulf

റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല

അബുദാബി: റോഡ് മാർഗം പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവുകളുമായി അബുദാബി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനകളും പിൻവലിച്ചു. പുതിയ തീരുമാനം ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തൽ.

Read Also: മഹാശിവരാത്രി ദിനത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആഗ്രഹിച്ച ജോലി ലഭിക്കുമെന്ന് വിശ്വാസം

നേരത്തെ, ജനങ്ങൾക്ക് കോവിഡ് പരിശോധനയ്ക്കായി അതിർത്തി ചെക്ക് പോസ്റ്റിൽ ഏറെ നേരം കാത്തുനിൽക്കണമായിരുന്നു. ജോലിയും താമസവും ദുബായിയിലും അബുദാബിയിലുമുള്ളവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. നിയന്ത്രണം ഒഴിവാക്കിയതോടെ ഇരു എമിറേറ്റുകളിലേക്കുമുള്ള സഞ്ചാരം കൂടുതൽ സജീവമാകും.

2021 ഡിസംബർ 19 മുതൽ അബുദാബി അതിർത്തിയിൽ പരിശോധന കർശനമാക്കിയത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.

Read Also: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button