ThiruvananthapuramKeralaNattuvarthaLatest NewsNews

ദ​മ്പതി​ക​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ : സ​മീ​പ​ത്ത് 20 ദി​വ​സം പ്രാ​യ​മു​ള്ള കൈക്കുഞ്ഞ്

നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ​ലു​വി​ള​യി​ല്‍ ഷൈ​ജു (47), ഭാ​ര്യ പ്ര​മീ​ള (37) എ​ന്നി​വ​രെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

നെ​യ്യാ​റ്റി​ന്‍​ക​ര : ദ​മ്പതി​കളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ​ലു​വി​ള​യി​ല്‍ ഷൈ​ജു (47), ഭാ​ര്യ പ്ര​മീ​ള (37) എ​ന്നി​വ​രെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ​മീ​പ​ത്തെ ക​ട്ടി​ലി​ല്‍ കാ​ണ​പ്പെ​ട്ട 20 ദി​വ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് വീ​ട്ടി​ലെ ഒ​രു മു​റി​യി​ല്‍ ഇവരെ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ണ​ലു​വി​ള​യി​ല്‍ ഈ ​കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത് വാ​ട​ക​വീ​ട്ടി​ലാ​ണ്. ആ​റ​യൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഷൈ​ജു. പ്ര​മീ​ള മാ​റാ​ടി സ്വ​ദേ​ശി​നി​യാ​ണ്.

Read Also : പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ വീ​ഴ്ച : ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ ചെ​ന്ന അയൽവാസിയാണ് വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ ഷി​ബു​വി​നെ അ​റി​യി​ച്ചത്. തു​ട​ര്‍​ന്ന്, നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സും സ്ഥ​ല​ത്തെ​ത്തി.

കു​ഞ്ഞി​നെ ഷി​ബു, കൗ​ണ്‍​സി​ല​ര്‍ ഡി. ​സൗ​മ്യ എ​ന്നി​വ​രും വ​നി​താ പൊ​ലീ​സും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. കു​ഞ്ഞി​നെ സ്വീ​ക​രി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളാ​രും എ​ത്തി​യി​ല്ലെ​ന്ന് ഷി​ബു അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സ​വും ആ​രും വ​രാ​ത്ത പ​ക്ഷം, കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​യ്ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button