COVID 19KeralaLatest NewsNews

ദുനിയാവുള്ള കാലത്തോളം കേരളം എൽ.ഡി.എഫ് തന്നെ ഭരിക്കും: എ.കെ ബാലൻ

കൊച്ചി: ഇടത് സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെ സി.പി.എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക്. മറൈൻ ഡ്രൈവിൽ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. ആനത്തലവട്ടം ആനന്ദന്‍ ആണ് പതാക ഉയര്‍ത്തിയത്. ഇ പി. ജയരാജൻ രക്തസാക്ഷി പ്രമേയവും എ.കെ ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദുനിയാവ് ഉള്ള കാലത്തോളം കേരളം എൽ ഡി എഫ് ഭരിക്കുമെന്ന് പ്രമേയ അവതരണത്തിന് ശേഷം എ.കെ ബാലൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:എയർ ഇന്ത്യയുടെ എംഡിയായി തുർക്കി പൗരനെ നിയമിക്കാൻ ഒരുങ്ങി ടാറ്റ: പുനഃപരിശോധന ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടന

‘കേരളത്തിൽ ഉന്നത വിദ്യാഭ്യാസ ഹബിന് തടസമില്ല. മുന്നണിയുടെ നയത്തിലൂന്നി ഇത് നടപ്പാക്കാം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗത്തും വിദേശ നിക്ഷേപമാകാം. വികസന കാര്യത്തിൽ കടുംപിടുത്തം ആവശ്യമില്ല. ഇടത് സർക്കാർ ജനങ്ങളുടേത് ആണ്. പാർട്ടിയുടെ സർക്കാരല്ല, ജനങ്ങളുടെ സർക്കാർ ആകുകയാണ് ലക്ഷ്യം. ഭരണത്തിൽ പാർട്ടിയുടെ ശുപാർശ കത്തുകൾ അനുവദിക്കില്ല. ഇനിയുള്ളത് ഇടത് സർക്കാരുകളുടെ കാലമാണ്. കാലങ്ങളോളം എൽ.ഡി.എഫ് കേരളം ഭരിക്കും’, എ.കെ ബാലൻ പറഞ്ഞു.

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി നാലുനാൾ നീളുന്ന സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കം കുറിച്ചതിന്റെ ആവേശത്തിലാണ് അണികൾ. സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുന്നത്‌. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ തന്നെ പത്തോളം ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button