Latest NewsNewsIndia

കോടതി വിധി പാലിച്ച് ഹിജാബഴിച്ച് വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 10 പേർ മാത്രം പരീക്ഷയെഴുതാതെ മടങ്ങി

ശിവമോഗ: ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി പാലിച്ച് പെൺകുട്ടികൾ. സെക്കന്‍ഡ് പി.യു പ്രാക്ടിക്കല്‍ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികൾ ഹിജാബ് ബാഗിൽ അഴിച്ച് വെച്ച ശേഷം ക്ലാസിൽ കയറി പരീക്ഷയെഴുതി. എന്നാൽ, പത്തോളം വിദ്യാർത്ഥിനികൾ മാത്രം ഹിജാബ് അഴിക്കാൻ തയ്യാറായില്ല. ഹിജാബ് നീക്കം ചെയ്തില്ലെങ്കിൽ പരീക്ഷയെഴുതിക്കാൻ കഴിയില്ലെന്ന് അധ്യാപകർ വ്യക്തമാക്കിയതോടെ, പെൺകുട്ടികൾ തിരികെ പോവുകയായിരുന്നു.

Also Read:ഉഗ്രശക്തിയുള്ള വാക്വം ബോംബിട്ട് റഷ്യ : ഉക്രൈനെ തുടച്ചു നീക്കാന്‍ ശ്രമമെന്ന് ആരോപണം

ശിവമോഗയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളാണ് മടങ്ങിയത്. ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പിയു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

മറ്റിടങ്ങളിൽ യൂണിഫോമി നിബന്ധന പാലിച്ച്, കോടതി വിധി പാലിച്ച്, ഹിജാബ് അഴിച്ചുവെച്ച ശേഷം പെൺകുട്ടികൾ പരീക്ഷയെഴുതി. യൂണിഫോം മാര്‍ഗിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരവധി പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്‌സിറ്റി എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ് വി. കഗാല്‍ക്കര്‍ ദേശീയ മാധ്യമമായ ദി ഹിന്ദുവിനോട് വ്യക്തമാക്കി. ഷഹീന്‍ പിയു കോളേജിലെ 11 പെണ്‍കുട്ടികളും ഹിജാബ് അഴിച്ചുമാറ്റി പരീക്ഷ എഴുതി. 16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാര്‍ഥികള്‍ ആണ് ഇന്നത്തെ ദിവസം പരീക്ഷയെഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button