ThiruvananthapuramLatest NewsKeralaNattuvarthaNews

എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല​ട​ക്കം എ​ല്ലാ ട്രെ​യി​നി​ലും ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​​ന്‍റെ ഉ​ത്ത​ര​വ്. ഇ​ള​വു​ക​ളെ തു​ട​ർ​ന്ന്​ ഏ​താ​നും ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, നി​ല​വി​ൽ അ​ധി​ക​വും പൂ​ർ​ണ​മാ​യും റി​സ​ർ​വ്​ കോ​ച്ചു​ക​ളു​മാ​യാ​ണ്​ ഓ​ടു​ന്ന​ത്. സ്ഥി​ര​യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം ഇ​ത്​ ക​ന​ത്ത ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ റെ​യി​ൽ​വേ തീ​രു​മാ​നം.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളെ​ല്ലാം റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​യാ​ണ്​ ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്. ഈ ​കോ​ച്ചു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും അ​വ വീ​ണ്ടും ജ​ന​റ​ലു​ക​ളാ​ക്കു​ക. നി​ല​വി​ലെ വ്യ​വ​സ്ഥ പ്ര​കാ​രം നാ​ല്​ മാ​സം വ​രെ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. റി​സ​ർ​വ്​ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ റെ​യി​ൽ​വേ​യി​ൽ മു​ൻ​ഗ​ണ​ന. ഒ​രാ​ളെ​ങ്കി​ലും ട്രെ​യി​ൻ ബു​ക്ക്​ ചെ​യ്​​തെ​ങ്കി​ൽ ആ ​കോ​ച്ച്​ ജ​ന​റ​ലാ​ക്കി മാ​റ്റാ​നാ​കി​ല്ല. റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ ജ​നു​വ​രി 28 മു​ത​ൽ നാ​ല്​ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഓ​രോ ട്രെ​യി​നി​ലെ ബു​ക്കി​ങ്​ നി​രീ​ക്ഷി​ക്കു​ക​യും, റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത തീ​യ​തി മു​ത​ൽ​ കോ​ച്ചു​ക​ൾ ജ​ന​റ​ലാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button