ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

പാലോട് താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുണിനെയാണ് (24) പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്

പാലോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി ജയിലിലടച്ചു. പാലോട് താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുണിനെയാണ് (24) പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷങ്ങളായി നന്ദിയോട്, കുടവനാട്, പേരയം, അലംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി ഉപയോഗിച്ച ശേഷം സംഘം ചേർന്ന് ആക്രമണം, മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപെട്ട് നിരവധി തവണ ജയിൽ ശിക്ഷയനുഭവിച്ചയാളാണ് അരുൺ.

Read Also : ‘ഇന്ത്യ ഉദിച്ചുയരുന്ന ശക്തി, എല്ലാ പൗരന്മാരെയും തിരിച്ചെത്തിക്കും’: പ്രധാനമന്ത്രി

സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്‍റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി എം. സുൾഫിക്കർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button