NattuvarthaLatest NewsKeralaIndiaNews

പിണറായി വിജയൻ പടിയിറങ്ങും, കോടിയേരി പടികയറും: പിന്നെ പറയാനുണ്ടോ, പാർട്ടി സെക്രട്ടറി റിയാസല്ലാതെ മാറ്റാര്?

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുമ്പോൾ വലിയ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമാണ് ഇവിടെ ഫുൾസ്റ്റോപ്പ് വീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പടിയിറക്കവും, മരുമകൻ മുഹമ്മദ്‌ റിയാസിന്റെ പടിക്കയറ്റവും, കോടിയേരിയുടെ മുഖ്യമന്ത്രി സ്ഥാനവുമെല്ലാം പാർട്ടിയിൽ ഇതിനോടകം തന്നെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

Also Read:ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലല്ല, തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിലാണ് ബിജെപിയുടെ ശ്രദ്ധ: മമത ബാനർജി

75 വയസ്സെന്ന പ്രായപരിധി നിലവിൽ പാർട്ടിയിൽ ബാധിക്കാത്ത ഒരേയൊരാൾ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. പാർട്ടിയിൽ പിണറായി ഇഫെക്ട് ഉള്ളത് കൊണ്ടാണ് അത്തരത്തിൽ ഒരു ഇളവ് അദ്ദേഹത്തിന് നൽകിയതെന്നാണ് വിലയിരുത്തൽ. പാർട്ടി ചട്ടപ്രകാരം നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് പടിയിറങ്ങേണ്ട സമയമായിരിക്കുന്നു. എന്നാൽ, ആ സമയം എപ്പോഴാണെന്ന് തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് പാർട്ടി.

മുഖ്യൻ പടിയിറങ്ങിയാൽ പിന്നെ പടി കയറുന്നത് കോടിയേരി ബാലകൃഷ്ണനാകും എന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുത്തത് പാർട്ടി നിയോഗിക്കുന്നതും കോടിയേരിയെയായിരിക്കും. തുടർന്ന് ഗതാഗത മന്ത്രിയും, പിണറായി വിജയന്റെ മരുമകനുമായ പിഎ മുഹമ്മദ്‌ റിയാസിനെ പാർട്ടി സെക്രട്ടേറിയേറ്റ് അംഗമാക്കും. കൊച്ചിയിലെ സമ്മേളനം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ പാർട്ടി തീരുമാനങ്ങൾ ഇനിയും പുറത്തു വന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button