Latest NewsCricketNewsSports

ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം: കോഹ്‌ലിയെ പ്രശംസിച്ച് ഗാംഗുലി

മുംബൈ: നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യക്കായി വളരെ കുറച്ച് കളിക്കാരെ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂവെന്നും ഈ നാഴികക്കല്ല് പിന്നിടുന്നതില്‍ കോഹ്‌ലി തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. കുടുംബവുമൊത്ത് ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന ഗാംഗുലി കോഹ്‌ലിയുടെ നൂറാം ടെസ്റ്റിനായി മൊഹാലിയില്‍ എത്തുമെന്നും വ്യക്തമാക്കി.

‘വിരാട് കോഹ്ലിയെ 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. അവൻ നാഴികക്കല്ല് പിന്നിടുന്നത് കാണാനായി താന്‍ മൊഹാലിയില്‍ എത്തും. ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം. വളരെ കുറച്ച് ഇന്ത്യന്‍ താരങ്ങള്‍ മാത്രമെ ഈ നേട്ടത്തിലെത്തിയിട്ടുള്ളു. കോഹ്ലി മഹാനായ കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണ്’.

‘2008-ല്‍ ഏകദിന ക്രിക്കറ്റില്‍ കോഹ്ലി അരങ്ങേറിയ വര്‍ഷമാണ് ഞാന്‍ വിരമിച്ചത്. അതിനാൽ, ഒരുമിച്ച് കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പക്ഷെ, കോഹ്ലിയിലെ കളിക്കാരനെയും അദ്ദേഹത്തിന്‍റെ വളര്‍ച്ചയെയും ഞാന്‍ സസൂഷ്മം പിന്തുടരാറുണ്ട്. ടെസ്റ്റില്‍ നാലാം നമ്പറില്‍ സച്ചിന്‍റെ പിന്‍ഗാമിയെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെങ്കിലും ടെസ്റ്റില്‍ നാലാം നമ്പറിലോ ഏകദിനത്തില്‍ മൂന്നാം നമ്പറിലോ ഏത് പൊസിഷനില്‍ കളിച്ചാലും അസാമാന്യ പ്രകടനമാണ് കോഹ്ലി പുറത്തെടുത്തിട്ടുള്ളത്’ ഗാംഗുലി പറഞ്ഞു.

ഇന്ത്യക്കായി, 11 കളിക്കാര്‍ മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ തികച്ചവരായിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോഹ്ലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button