Latest NewsKeralaIndia

നോക്കുകൂലിയെ സിഐടിയുവും പാർട്ടിയും ശക്തമായി എതിർക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

'നോക്കുകൂലിക്ക് പാര്‍ട്ടി നേരത്തെ തന്നെ എതിരാണ്. ഒരു തരത്തിലും നോക്കുകൂലി സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.'

കൊച്ചി: നോക്കുകൂലിക്ക് സിഐടിയു എതിരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ‘നോക്കുകൂലിക്ക് പാര്‍ട്ടി നേരത്തെ തന്നെ എതിരാണ്. ഒരു തരത്തിലും നോക്കുകൂലി സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.’

‘അങ്ങനെയുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണം. സിഐടിയു ശക്തമായും എതിരാണ്. ഒരു തരത്തിലും സംഘടനയുടെ അംഗീകാരം നോക്കുകൂലിക്കില്ല. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം’, അദ്ദേഹം പറഞ്ഞു.

നോക്കുകൂലി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തര്‍ക്കങ്ങളുണ്ടാവുന്നുണ്ട്. കഴിഞ്ഞ മാസം ഡിസംബര്‍ 23ന് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് സിഐടിയുക്കാര്‍ സമരം ചെയ്ത് കട പൂട്ടിച്ചിരുന്നു. പിന്നീട് ലേബര്‍ കമ്മീഷണര്‍ സിഐടിയു പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് കട വീണ്ടും തുറക്കുകയായിരുന്നു.

നേരത്തെ, സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കവെ മുഖ്യമന്ത്രി പിണറായി വിജയനും സിഐടിയുവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അത് ആവര്‍ത്തിക്കുന്നു. തെറ്റുകള്‍ സിഐടിയു തിരുത്തണമെന്നും പിണറായി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button