Latest NewsCricketNewsSports

ടി20 റാങ്കിംഗില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേറ്റം: കോഹ്ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്

ദുബായ്: ഐസിസിയുടെ ടി20 റാങ്കിംഗില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേറ്റം. ടി20 റാങ്കിംഗില്‍ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ശ്രേയസ് അയ്യര്‍ 18-ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയതാണ് ശ്രേയസ് അയ്യര്‍ക്ക് തുണയായത്. താരത്തിന്റെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

അതേസമയം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്‌ കോഹ്ലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടു നിന്നതാണ് താരത്തിന് തിരിച്ചടിയായത്. നിലവിൽ, 15-ാം സ്ഥാനത്താണ് കോഹ്ലി. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍ 17-ാം സ്ഥാനത്തെത്തി.

Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ മുട്ട!

എന്നാൽ, രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13ാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ആറാം സ്ഥാനത്ത് നിന്നും പത്താം സ്ഥാനത്തായി. ഇന്ത്യയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 75 റണ്‍സടിച്ച ശ്രീലങ്കയുടെ പുതും നിസ്സങ്ക ആറ് സ്ഥാനം ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button