CricketLatest NewsNewsSports

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളെ തരം താഴ്ത്തിയതായി റിപ്പോർട്ട്

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും ഇഷാന്ത് ശര്‍മയെയും ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്ന താരങ്ങളാണ് രഹാനെയെയും പൂജാരയെയും ഇഷാന്ത് ശര്‍മയും. ഇവരെയാണ് ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയത്.

എ ഗ്രേഡിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍, ബി ഗ്രേഡിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെ സി ഗ്രേഡിലേക്ക് തരം താഴ്ത്തിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്തി.

Read Also:- ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍!

അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരാണുള്ളത്. മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ഉമേഷ് യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയും ബി ഗ്രേഡില്‍ നിന്ന് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരം താഴ്ത്തി.

shortlink

Post Your Comments


Back to top button