Latest NewsNewsInternational

റഷ്യന്‍ സൈന്യത്തിന്റെ പേരില്‍ യുക്രെയ്‌നിലെ തെരുവുകളില്‍ ആക്രമണം നടത്തിയത് ക്രിമിനലുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കീവ്: യുക്രെയ്‌നു നേരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, തങ്ങളുടെ പൗരന്‍മാരോട് റഷ്യക്കെതിരെ പോരാടാന്‍ വൊളോഡിമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന്, ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി റഷ്യയ്‌ക്കെതിരെ പോരാടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇതുവരെ യുക്രെയ്ന്‍. കീഴടങ്ങാതെ പിടിച്ച് നില്‍ക്കുന്നത്.

എന്നാല്‍, സാഹചര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് പോലെയല്ലെന്ന് പറയുകയാണ് ഗോണ്‍സാലോ ലിറയെന്ന എഴുത്തുകാരന്‍. ഇയാള്‍ കീവിലുണ്ട്. ‘ഇപ്പോള്‍ തെരുവിലാകെ താണ്ഡവമാടുന്നത് ക്രിമിനലുകളാണ്. അവരുടെ കൈകളില്‍ ആയുധങ്ങള്‍ എത്തിച്ചത് സെലന്‍സ്‌കിയുടെ സര്‍ക്കാരാണ്’, ഗോണ്‍സാലോ കുറ്റപ്പെടുത്തി. മിലിട്ടറി ഗ്രേഡ് ആയുധങ്ങളാണ് ഈ ക്രിമിനലുകളുടെ കൈവശമുള്ളത്. ആരെന്നോ എന്തെന്നോ നോക്കാതെയാണ് ഈ ആയുധങ്ങള്‍ നല്‍കിയത്. നിരവധി കൊള്ളയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്ന് ഗോണ്‍സാലോ ആരോപിച്ചു.

‘ക്രിമിനലുകള്‍ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയാണ്. കൊള്ള, ബലാത്സംഗം, എല്ലാ തരം ദുരിതങ്ങളും അവര്‍ നടത്തുകയാണ്. കീവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവെപ്പ് റഷ്യക്കാര്‍ നടത്തിയതല്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. ഈ വെടിവെപ്പ് നടക്കുമ്പോള്‍ റഷ്യന്‍ സൈന്യം പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു. ഇത് കൊള്ള സംഘം നടത്തിയ വെടിവെപ്പാണ്’ , അദ്ദേഹം പറഞ്ഞു.

‘ക്രിമിനലുകള്‍ അവര്‍ക്ക് ലഭിച്ച പുതിയ ആയുധങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ്. അവര്‍ ഈ ആയുധത്തിന്റെ ബലത്തില്‍ തങ്ങളുടെ അധീന പ്രദേശം സൃഷ്ടിക്കാന്‍ നോക്കുകയാണ്. ഇത് സെലന്‍സ്‌കി സര്‍ക്കാര്‍ ഉണ്ടാക്കിയ അരാജകത്വമാണ്. ഈ കൊള്ള സംഘങ്ങള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടും. അതിന് ശേഷം ഇവര്‍ ജനങ്ങളെ ലക്ഷ്യമിടും’, ഗോണ്‍സാലോ മുന്നറിയിപ്പ് നല്‍കി.

യുക്രെയ്‌നില്‍ കലാപാന്തരീക്ഷം ഉണ്ടാക്കുകയാണ് സെലന്‍സ്‌കിയും അദ്ദേഹത്തിന്റെ സര്‍ക്കാരും. റഷ്യയോട് ഏറ്റുമുട്ടാനെന്ന പേരിലാണ് ഈ അക്രമങ്ങള്‍ നടക്കുന്നത്. ഇത് തീര്‍ത്തും അസംബന്ധവും, ഉത്തരവാദിത്വമില്ലായ്മയുമാണ്. ഇത്, യുക്രെയ്‌നിലെ ജനങ്ങളെ തീര്‍ച്ചയായും വേദനിപ്പിക്കും. സെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൈശാചികമാണെന്ന വിലയിരുത്തലിലെത്തിയിരിക്കുകയാണ് ഞാന്‍. വിദേശ മാധ്യമങ്ങള്‍ ഈ അവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. റഷ്യക്കാരെയോ യുക്രെയ്ന്‍ സൈന്യത്തെയോ താന്‍ ഭയക്കുന്നില്ല. പക്ഷേ ക്രിമിനലുകള്‍ തനിക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭയപ്പെടുന്നുണ്ട്,’ ഗോണ്‍സാലോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button